ഉസ്ബെക്കിസ്ഥാനിലെ 18 കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് ഹെല്‍ത്ത് സിറപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

നോയിഡ ആസ്ഥാനമായ മരിയോണ്‍ ബയോടെക്ക് പ്ലാന്റിലെ മരുന്ന് ഉല്‍പ്പാദനംപൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. മരിയോണ്‍ ബയോടെക്ക് പ്ലാന്റില്‍ നിര്‍മിച്ച ഹെല്‍ത്ത് സിറപ്പ് കുടിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
അര്‍ദ്ധരാത്രിയോടെ പ്ലാന്റിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് യൂണിറ്റിലെ എല്ലാ മരുന്നുകളുടെയും ഉല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടത്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജിഎംപി) കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അനുസരിച്ച് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കാം.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യാഴാഴ്ച പറഞ്ഞിരുന്നു. വിഷയത്തില്‍് ഡിസംബര്‍ 27 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉസ്‌ബെക്കിസ്ഥാനെ ബന്ധപ്പെട്ടുന്നുണ്ട്.
ലബോറട്ടറിയില്‍ സിറപ്പുകളുടെ പരിശോധനയില്‍ വിഷ പദാര്‍ത്ഥമായ 'എഥിലീന്‍ ഗ്ലൈക്കോള്‍'ന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ, മാതാപിതാക്കളോ ഫാര്‍മസിസ്റ്റുകളോ, കുട്ടികള്‍ക്ക് ഓവര്‍ ഡോസ് മരുന്ന് നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വീട്ടില്‍ വെച്ച് കുട്ടികള്‍ ഈ സിറപ്പ്, രണ്ട് മുതല്‍ ഏഴ് ദിവസം വരെ, വെച്ച് 2.5 മുതല്‍ 5 മില്ലി വരെ ദിവസേന മൂന്ന് മുതല്‍ നാല് തവണ വരെ നല്‍കിയിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയെന്നും ഇത് ഓവര്‍ ഡോസ് ആണെന്നും മന്ത്രാലയം അറിയിച്ചു. ജലദോഷത്തിനുള്ള പ്രതിവിധിയായാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ സിറപ്പ് നല്‍കിയത്.
18 കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍ നിന്നും ഡോക്-1 മാക്സ് ഗുളികകളും സിറപ്പുകളും പിന്‍വലിച്ചതായി ഉത്തര്‍ പ്രദേശ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൃത്യസമയത്ത് സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഏഴ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും അധികൃതര്‍ അറിയിച്ചു.
sdfsd