ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് 87 റൺസ് ലീഡ്

ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 227നു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 314 റൺസെടുത്ത് പുറത്തായി. ഋഷഭ് പന്ത് (93) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യർ 87 റൺസെടുത്തു. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ, തായ്ജുൽ ഇസ്ലാം എന്നിവർ 4 വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യൻ നിരയിൽ അക്സർ പട്ടേലും (4) മുഹമ്മദ് സിറാജും (7) ഒഴികെ മറ്റെല്ലാ താരങ്ങളും ഇരട്ടയക്കം കടന്നെങ്കിലും ആർക്കും മികച്ച ഇന്നിംഗ്സിലെത്താനായില്ല. ചേതേശ്വർ പൂജാര (24), വിരാട് കോലി (24), ശുഭ്മൻ ഗിൽ (20) എനിവർക്കൊക്കെ തുടക്കം ലഭിച്ചു. 4 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യ ഏകദിന ദിന ശൈലിയിൽ ബാറ്റ് വീശിയ പന്തും അയ്യരും കൂടിയാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 159 റൺസ് കൂട്ടിച്ചേർത്തു. ഇവർ പുറത്തായതിനു പിന്നാലെ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു.
sadf