സന്തോഷ് ട്രോഫി: കേരള ടീം കരുത്തരെ പ്രഖ്യാപിച്ചു


സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി. മിഥുനാണ് ക്യാപ്റ്റൻ.

നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോട്ട് നടക്കും. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി മിഥുൻ പ്രതികരിച്ചു. പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോൾ കീപ്പർമാർ – വി. മിഥുൻ, പി.എ. അജ്മൽ, ടി.വി. അൽക്കേഷ് രാജ്.
പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ, കെ. അമീൻ, യു. മുഹമ്മദ് സലിം, സച്ചു സിബി, അഖിൽ ജെ. ചന്ദ്രൻ.
മധ്യനിര – ഋഷിദത്ത്, എം. റാഷിദ്, റിസ്‍വാൻ അലി, ഗിഫ്റ്റി സി. ഗ്രേഷ്യസ്, നിജോ ഗിൽബർട്, പി. അജീഷ്, വിശാഖ് മോഹൻ, കെ.കെ. അബ്ദു റഹീം.
മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.

article-image

WH

You might also like

  • Lulu Exchange
  • Straight Forward

Most Viewed