ട്വന്റി 20 ലോകകപ്പ്; ഫൈനൽ‍ വേദിയിൽ‍ ഗാനമാലപിക്കാൻ മലയാളി ഗായിക


ട്വന്റി 20 ലോകകപ്പ് ഫൈനൽ‍ വേദിയിൽ‍ ഗാനമാലപിക്കാൻ മലയാളി ഗായിക ജാനകി ഈശ്വർ‍. നവംബർ‍ 13 ഞായറാഴ്ച മെൽ‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനൽ‍. മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡായ ഐസ്ഹൗസ് വേദിയിൽ‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവർ‍ക്കൊപ്പമാണ് 13−കാരിയായ ജാനകി ഗാനമാലപിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വർ‍. ദി വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തിൽ‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ആദ്യ ഇന്ത്യൻ വംശജയുമായിരുന്നു ജാനകി. ഓസ്‌ട്രേലിയയിൽ‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ്.

article-image

്പ്പ

You might also like

  • Straight Forward

Most Viewed