ട്വന്‍റി 20 ലോകകപ്പ്; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ


ട്വന്‍റി 20 ലോകകപ്പിൽ‍ ബംഗ്ലാദേശിനെ 5 റൺസിന് തോൽപ്പിച്ച് സെമി സാധ്യത സജീവമാക്കി ഇന്ത്യ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപിൽ ആറു പോയന്‍റുമായി ഒന്നാമതാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ലിറ്റൺ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോൾ‍ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തിൽ‍ കെ എൽ‍ രാഹുലിന്‍റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോൾ‍ ടീം സ്കോർ 68ലെത്തി. ലിറ്റൺ 27 പന്തിൽ‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റൺസ് നേടി. സഹ ഓപ്പണർ നജ്മുൽ‍ ഹൊസൈൻ ഷാന്‍റോയെ 10ആം ഓവറിലെ ആദ്യ പന്തിൽ‍ മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. സൂര്യകുമാർ യാദവിനായിരുന്നു ക്യാച്ച്.

അർഷ്ദീപ് സിംഗിന്റെ ഓവർ ഓവർ ഇന്ത്യയുടെ പ്രതീക്ഷകൾ‍ ഉയർത്തി. ആദ്യ പന്തിൽ‍ അഫീഫ് ഹൊസൈൻ(5 പന്തിൽ‍ 3) സൂര്യയുടെ ക്യാച്ചിൽ‍ തന്നെ പുറത്തായപ്പോൾ‍ അഞ്ചാം പന്തിൽ‍ ഷാക്കിബ് അൽ‍ ഹസനും(12 പന്തിൽ‍ 13) വീണു. 13ആം ഓവറിലെ രണ്ടാം പന്തിൽ‍ യാസിർ ഷായെയും(3 പന്തിൽ‍ 1), അഞ്ചാം പന്തിൽ‍ മൊസദേക് ഹൊസൈനേയും(3 പന്തിൽ‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുൽ‍ ഹസനും ടസ്കിൻ അഹമ്മദും ഒരുകൈ നോക്കിയെങ്കിലും അർഷിന്‍റെ അവസാന ഓവർ ഇന്ത്യക്ക് ജയമൊരുക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എൽ‍. രാഹുൽ‍, വിരാട് കോഹ്‌ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 184 റൺസെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ നാ‍യകൻ രോഹിത് ശർമ (എട്ട് പന്തിൽ രണ്ട് റൺസ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്‌ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്.

ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആർ. അശ്വിനും കോഹ്‌ലിയും തകർത്തടിച്ചതോടെ സ്‌കോർ 184ൽ എത്തുകയായിരുന്നു. 44 പന്തിൽ 64 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു.

article-image

hxhj

You might also like

Most Viewed