കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും

സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കും. നിയമനം ലഭിച്ചതുമുതൽ ഇതുവരെ വാങ്ങിയ ശമ്പളമാണ് തിരികെപിടിക്കുക. യുജിസി ചട്ടങ്ങൾ പാലിക്കാതെയുള്ള വിസിമാരുടെ നിയമനം അസാധുവാണെന്ന വാദമുയർത്തി ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെട്ടിട്ടും വിസിമാർ രാജിവെക്കാത്തതിനെതുടർന്ന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസിമാർ രേഖാമൂലം വിശദീകരണം നൽകേണ്ട സമയപരിധി വ്യാഴാഴ്ച അവസാനിക്കും. നേരിട്ട് ചെന്ന് വിശദീകരണം നൽകാനുള്ള അവസാന തീയതി ഈ മാസം 7നാണ്.
അതേസമയം കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി കോടതി ഇന്ന് പരിഗണിക്കും.
sxeydsy