സിംബാബ്‌വെയ്ക്കെതിയായ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി ഇന്ത്യ

സിംബാബ്‌വെയ്ക്കെതിയായ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനു ജയച്ചുകയറിയാണ് ഇന്ത്യയുടെ പരന്പര നേട്ടം. സിംബാബ്‌വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മലയാളി താരം സഞ്ജു സാംസണിന്‍റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 39 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 43 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. ശിഖർ ധവാനും ശുഭ്മാൻ ഗില്ലും 33 റണ്‍സ് വീതമെടുത്തു. ദീപക് ഹൂഡ 25 റണ്‍സും നേടി. സിംബാബ്‌വെയ്ക്കായി ലൂക്ക് ജോംഗ്‌വെ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38.1 ഓവറിൽ 161ന് ഓൾഔട്ടായി. സിംബാബ്‌വെക്കായി സീൻ വില്യംസ് 42 റൺ സെടുത്തു. റയാൻ ബർൾ പുറത്താകാതെ 39 റണ്‍സെടുത്തു. റാസയും ഇന്നസെന്‍റ് കായയും 16 റൺസ് വീതമെടുത്തു. സിംബാബ്‌വെ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.