ഉത്തരേന്ത്യയിൽ മഴക്കെടുതികളിൽ 26 മരണം

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 മരണം. ഹിമാചൽ പ്രദേശിൽ പതിനഞ്ച് പേരും ഉത്തരാഖണ്ഡിലും ഒഡീഷയിലും നാല് പേർ വീതവും ജമ്മു കാഷ്മീരിൽ രണ്ട് പേരും ജാർഖണ്ഡിൽ ഒരാളും മരിച്ചതായാണ് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലർച്ചെയോടെ മേഘവിസ്‌ഫോടനമുണ്ടായി.
നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകൾ ഉൾപ്പടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.