ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു


 

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. കൊറോണയില്‍ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും ഇനി ഒരു വേദിയില്‍ മത്സരിക്കും. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായതോടെ ഒളിമ്പിക്‌സിന് തുടക്കമായെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 20 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്‌സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും പതാകയേന്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed