കൊച്ചിയില്‍ സ്ത്രീധന പീഡനം; ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു


കൊച്ചി: ചക്കരപറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം. പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സന് എതിരെയാണ് പരാതി.

കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും ആരോപിച്ചു. തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല.
പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും വിവരം. പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു. രണ്ടര മാസമായിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ടെന്ന് പിതാവ് പറയുന്നു. കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും നഖം കൊണ്ട് പിടിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ ഭര്‍ത്താവ് അട്ട കടിച്ചതാണെന്ന് പറഞ്ഞു. പെണ്‍കുട്ടി തലയാട്ടി. പുറത്ത് പറയരുത്, ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed