ഐ.പി.എൽ വനിതാ ട്വന്റി 20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
ഷാർജ: ഐ.പി.എൽ വനിതാ ട്വന്റി 20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ സൂപ്പർനോവാസ് വെലോസിറ്റിയെ നേരിടും. ഷാർജ ക്രിക്കറ്റ് േസ്റ്റഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ആകെ മൂന്നുടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഹർമൻപ്രീത് നയിക്കുന്ന സൂപ്പർനോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയൽബ്ലെയ്സേഴ്സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയന്റുകൾ നേടുന്ന ടീമുകൾ ഫൈനലിലെത്തും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യൂസീലൻഡ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 12 കളിക്കാർ വിവിധ ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്നു നടക്കുന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറും മിതാലി രാജും നേർക്കുനേർ വരും. ആകെ നാല് മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫൈനൽ നവംബർ 9ന് നടക്കും.

