തലച്ചോറിൽ രക്തം കട്ടപിടിച്ചു: ഡീഗോ മറഡോണ ശസ്ത്രക്രിയയ്ക്ക് വിധേയനായി
ബ്യൂണസ് അയേഴ്സ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഫുട്ബാള്‍ താരം ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ലനിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

