7 പാക് ക്രിക്കറ്റ് താ​ര​ങ്ങ​ൾക്ക് കൂടി കോ​വി​ഡ്


ഇസ്‍ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഏഴു പാക്കിസ്ഥാൻ താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച പാക് താരങ്ങളുടെ എണ്ണം പത്തായി. താരങ്ങൾക്ക് മസാജിംഗിനായി ടീമിനൊപ്പമുള്ള മലാങ് അലി എന്നയാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 28ന് ലഹോറിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ മാഞ്ചസ്റ്ററിലേക്കു പോകാനിരിക്കുന്ന 29 അംഗ പാക് ടീമിൽ ഉൾപ്പെട്ടവർക്കാണ് കോവിഡ്. കറാച്ചി, ലഹോർ, പെഷാവർ എന്നിവിടങ്ങളിൽ ടെസ്റ്റ് നടത്തിയ താരങ്ങളും പരിശീലകരും ഉൾപ്പെടെയുള്ള 35 പേരുടെ ഫലം കൂടി ഇന്നു വന്നതോടെയാണ് രോഗം ബാധിച്ചവരുടെ എണ്ണം ഉയർന്നത്.


തിങ്കളാഴ്ച റാവൽപിണ്ടിയിൽ നടത്തിയ പരിശോധനയിൽ ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു ടെസ്റ്റുകളും മൂന്ന് ട്വന്‍റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായാണ് പാക് ടീം പോകുന്നത്. 10 താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും പരമ്പര മുൻ നിശ്ചയിച്ച പ്രകാരം നടക്കും. രോഗം സ്ഥിരീകരിച്ചവരോടെല്ലാം ഐസലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചതായും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed