ടി.പി രഹനേഷ് കേരളാ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോൾകീപ്പർ രഹനേഷ് ഇനി കേരള ബ്ലാേസ്റ്റഴ്‌സിന്‍റെ സ്വന്തം. ഇരുപത്തിയാറുകാരനായ താരം ക്ലബിലെത്തിയ വിവരം വന്പൻ സസ്‌പെൻസോടെയാണ് ബ്ലാേസ്റ്റഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാേസ്റ്റഴ്‌സിനായി കളിക്കാൻ അവസരം തന്നതിന് ബ്ലാേസ്റ്റഴ്‌സ് മാനേജ്‌മെന്‍റിന് രഹനേഷ് നന്ദി പറഞ്ഞു.
2015 സീസണിൽ നാല് ക്ലീൻ ഷീറ്റുകൾ നേടി രഹനേഷ് ശ്രദ്ധനേടിയിരുന്നു. ഒ.എൻ.ജി.സി, മുംബൈ ടൈഗേർസ്, ഈസ്റ്റ് ബംഗാൾ, ഷില്ലോങ് ലജോങ് ടീമുകൾക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23 ടീമിലും സീനിയർ കുപ്പായത്തിലും കളിച്ചിട്ടുണ്ട്.

