ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി: പി.കെ. കൃഷ്ണദാസ്
ശാരിക
തിരുവനന്തപുരം: ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർ രാജിവച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലേഖ ഏതെങ്കിലും തരത്തിലുള്ള പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. പാർട്ടിക്ക് കരുത്തുപഗരാൻ നേതൃനിരയിൽ തന്നെ അവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ രാജി ഒരു സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. നേതാക്കളുടെ അഭ്യർഥനയും സമ്മർദ്ദവും കാരണമാണ് അവർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറായത്. ഔദ്യോഗിക ജീവിതത്തിൽ ഉടനീളം മൂല്യങ്ങൾ മുറുകെ പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഇപ്പോൾ പൂർണമായും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. വരുന്ന അഞ്ച് വർഷവും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും പി.കെ. കൃഷ്ണദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ോ്ോേ

