ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക കിരീടം ചൂടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി


സിംഗപ്പൂർ: ചതുരംഗക്കളത്തിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്. ലോക കിരീടത്തിലേക്ക് തേരുതെളിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി ഇനി ചെന്നൈയിലെ തെലുഗുകുടുംബത്തിൽ ജനിച്ച ഈ 18കാരന് സ്വന്തം. നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ തോൽപ്പിച്ച് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്.

കറുപ്പും വെളുപ്പും കളങ്ങൾക്കുള്ളിൽനിന്ന് വിജയത്തിന്റെ നിറതെളിച്ചത്തിലേക്ക് ഡി. ഗുകേഷ് അഭിമാനചുവടു വെച്ചതോടെ വിശ്വനാഥൻ ആനന്ദിനുശേഷം ഇതാദ്യമായി ഇന്ത്യക്കൊരു ലോക ചാമ്പ്യൻ പിറന്നിരിക്കുന്നു. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തുന്നത്.

സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തിൽ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷ് ലോക ചാമ്പ്യനായത്. ചാമ്പ്യൻഷിപ്പിൽ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്.

ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ആകെ 14 ക്ലാസിക്കൽ ഗെയിമുകളായിരുന്നു ചാമ്പ്യൻഷിപ്പിൽ ഉണ്ടായിരുന്നത്. ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളർ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങൾക്കും തുല്യമായി വീതിക്കും.

article-image

ിുപിപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed