ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ബജ്‌രംഗ് പുനിയക്ക് വീണ്ടും സസ്‌പെൻഷൻ


ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് വീണ്ടും സസ്‌പെൻഷൻ. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിനാലാണ് സസ്‌പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ്(നാഡ) നടപടി. നേരത്തെയും ബജ്‌രംഗ് പുനിയയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാലായിരുന്നു സസ്‌പെൻഷൻ. എന്നാൽ പിന്നീട് നടപടി അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.

സസ്‌പെൻഷൻ നോട്ടീസ് ലഭിച്ചതായി താരത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. ബജ്‌രംഗ് പുനിയ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാം നേരിടുമെന്നും അഭിഭാഷകൻ പറഞ്ഞു. താരത്തിന് മറുപടി നൽകാൻ ജൂലൈ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.

article-image

ewerewrewfdewfegrw

You might also like

  • Lulu Exchange
  • Straight Forward

Most Viewed