സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം മങ്കട − മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസിന്റെയും സൽമാനിയയുടെയും മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് ജിദ്ദയിൽ മരിച്ചത്. ഒരു വയസ്സും രണ്ടു മാസവുമാണ് പ്രായം.

ഇന്ന് രാവിലെ ഹംദാനിയയിൽ സ്വിമ്മിങ് പൂളിൽ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം അബ്ഹൂർ കിങ് അബ്‌ദുല്ല മെഡിക്കൽ കോംപ്ലക്സിലാണുള്ളത്.

article-image

asdad

You might also like

Most Viewed