ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി സൗദി നിക്ഷേപകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന അറബ്−ചൈനീസ് വ്യവസായികളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും അവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.

അറബ് രാജ്യങ്ങളും ചൈനയും തമ്മിൽ വ്യാപാര, സാമ്പത്തിക മേഖലകളിലുള്ള സഹകരണം മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തി. കൂടുതൽ നിക്ഷേപ അവസരങ്ങൾ തുറന്നിടാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമാകുമെന്നും മന്ത്രിമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

article-image

dsfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed