ബ്രൂണെ ദാറുസ്സലാം രാജാവ് ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങി


ബ്രൂണെ ദാറുസ്സലാം രാജാവ് സുൽത്താൻ അൽ ഹാജ് ഹസൻ അൽ ബൽഖിയയും സംഘവും ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. ബ്രൂണെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് അബ്ദുൽ മതീൻ, വിവിധ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

യാത്രയയപ്പ് ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, വിവിധ മന്ത്രിമാർ, ഗവൺമെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

article-image

്ിുമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed