ദുബൈയിൽ ഏഷ്യൻ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച 4 പേർക്ക് 2 വർഷം തടവും 42,000 ദിർഹം പിഴയും

ഏഷ്യൻ യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച 4 പേർക്ക് ദുബായ് അപ്പീൽ കോടതി 2 വർഷം തടവും 42,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും. 2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഡിജിറ്റൽ കറൻസി വാങ്ങുന്നതിനായി സംഘത്തിലെ ഒരാൾ യുവതിയെ ഡിഐപിയിലേക്കു വിളിച്ചുവരുത്തിയ ശേഷം 4 പേരും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
dfgdg