അ​രൂ​ര്‍ ചന്തിരൂരില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍


അരൂര്‍ ചന്തിരൂരില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. പാറ്റുവീട്ടില്‍ ഫെലിക്‌സ്(28) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ വീടിന് സമീപത്തെ പറമ്പില്‍നിന്ന് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാളെ സുഹൃത്തുക്കള്‍ എത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഫെലിക്‌സിന്‍റെ മുഖത്ത് ഇവര്‍ സിമന്‍റ് കട്ടകൊണ്ട് ഇടിക്കുകയായിരുന്നെന്നാണ് വിവരം. നാട്ടുകാരാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് യുവാവിനൊപ്പം ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മരിച്ച ഫെലിക്‌സ് കഞ്ചാവ് വില്‍പ്പനക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

article-image

dfgvsxfh 

You might also like

  • Lulu Exchange
  • Straight Forward

Most Viewed