സർക്കാർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം നടക്കുന്നതായി വി.ഡി സതീശന്‍


സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്നും സതീശന്‍ വിമര്‍ശിച്ചു.

എട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കും സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് നോട്ടീസ് നല്‍കിയിരുന്നു. മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും സ്റ്റാഫംഗങ്ങളും സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂര്‍വം മറന്നതാണോ, അതോ മുഖ്യമന്ത്രിയെ ഭയമാണോയെന്നും സതീശന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സംഘടന കൂടി ഈ വിഷയത്തില്‍ ഇടപെടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളെയും വിമര്‍ശകരെയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടിവിയെ സര്‍ക്കാര്‍ വിലാസം ടിവിയാക്കി അധപതിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ നിയമം ലംഘിച്ചും ആ ദൃശ്യങ്ങള്‍ പുറത്തെത്തിക്കുമെന്നും സതീശന്‍ പറഞ്ഞു.

article-image

GGHHH

You might also like

  • Lulu Exchange
  • Straight Forward

Most Viewed