അരിക്കൊമ്പന്‍ : ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

അരിക്കൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി നിലപാടിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് കേരളം അപ്പീലില്‍ ചൂണ്ടിക്കാണിക്കും. സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം കൈമാറി. ആനയെ കുട്ടിലടയ്ക്കാനാവില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
sdfdsf