വൈറസ് സാന്നിദ്ധ്യം; ഇന്ത്യയിൽ‍ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർ‍പ്പെടുത്തി സൗദി അറേബ്യ


ഇന്ത്യയിൽ‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ താൽക്കാലിക നിരോധനം ഏർ‍പ്പെടുത്തി. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർ‍ന്നാണ് നടപടി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇന്ത്യയിൽ‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർ‍പ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം അധികൃതർ‍ കണ്ടെത്തി. ഇതേ തുടർന്നാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിച്ചതായി അതോറിറ്റി പറഞ്ഞു. സുപ്രീംകോടതി രാജ്യത്തേക്ക് കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് ഇന്ത്യ മതിയായ ഉറപ്പ് നൽ‍കുന്നത് വരെ താൽക്കാലിക നിരോധനം തുടരുമെന്നാണ് അധികൃതർ‍ അറിയിച്ചിരിക്കുന്നത്. പെനൈഡ് ചെമ്മീനിന്റെ വൈറൽ അണുബാധയാണ് വൈറ്റ് സ്പോട്ട് സിൻഡ്രോം. ഇതൊരു മാരക രോഗമാണെന്നും വേഗത്തിൽ ചെമ്മീനുകളെ കൊല്ലുമെന്നുമാണ് കണ്ടെത്തൽ. എന്നാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ ഭീഷണിയല്ല.

article-image

rtyr

You might also like

  • Straight Forward

Most Viewed