സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു


സൗദി അറേബ്യയിൽ ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അൽറാസിലെ നബ്ഹാനിയയിൽ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ്‌ മരിച്ചത്.

അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. കുട്ടികൾക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളും, അവരുടെ കടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹുറൈമലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബസമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. പരിക്കേറ്റവർ രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരതരമല്ലെന്നാണ് പ്രാഥമിക വിവരം.

article-image

du

You might also like

  • Straight Forward

Most Viewed