വിശിഷ്ട വ്യക്തികള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം നല്‍കാന്‍ അനുമതി


 

റിയാദ്: വിശിഷ്ട വ്യക്തികള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മതപരം, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം അനുവദിക്കുക.
സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.

You might also like

Most Viewed