സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,399 നിയമലംഘകരെ പിടികൂടി


റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസം, തൊഴില്‍ നിയമങ്ങളും, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,399 ഓളം പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള ഒരാഴ്ചകാലം രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്നിടെയാണ് ഇത്രയുംപേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ച 7,292 പേരും 6,373 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 1,734 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed