സൗദിയിൽ പുതിയ വിസക്കാർക്ക് സ്‌പോൺസർഷിപ്പ് ഒരുവർഷത്തിനകം മാറാം

റിയാദ് : സൗദി അറേബ്യയിൽ തൊഴിൽ വിസയിലെത്തുന്നവർക്ക് ഒരുവർഷത്തിനകം പുതിയ വിസയിലേക്ക് വ്യവസ്ഥകളോടെ മാറാൻ അവസരമൊരുങ്ങുന്നു. പുതിയ വിസയിലെത്തുന്ന പ്രവാസികൾ വിസ നൽകിയ സ്പോൺസറുടെ കീഴിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും ജോലിചെയ്യണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ നീക്കംചെയ്തത്. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമത്തിലെ ഭേദഗതി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ചു.
തൊഴിലാളിയുടെ വിസാ മാറ്റത്തിന് സ്പോൺസറുടെ അനുമതി മുമ്പ് ആവശ്യമായിരുന്നു. എന്നാൽ, നിലവിലെ സ്പോൺസർ വിസാമാറ്റത്തിനു സമ്മതിക്കുന്നില്ലെങ്കിൽ 90 ദിവസത്തെ നോട്ടീസ് നൽകി വിസ മാറ്റാവുന്നതാണ്.