സൗദിയിൽ ഉബറിന്റേയും കരീമിന്റേയും ലയനം പൂർത്തിയായി

റിയാദ്: സൗദിയിലെ ഓൺലൈൻ കാർ കന്പനികളായ ഉബറിന്റേയും കരീമിന്റേയും ലയനം പൂർത്തിയായി. 310 കോടി ഡോളറിനാണ് കരീം ടാക്സിയെ ഉബർ സ്വന്തമാക്കിയത്. കർശന ഉപാധികളോടെ മൂന്നു വർഷത്തെ കരാറാണ് നിലവിൽ അംഗീകരിച്ചിരിക്കുന്നത്. രണ്ട് കന്പനികളും ലയിക്കുന്നതോടെ ടാക്സി ചാർജിൽ വർദ്ധന വരാതിരിക്കാനാണ് നിബന്ധനകൾ.