സൗദിയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ‍ ആക്രമണം


റിയാദ്: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ‍ ആക്രമണം. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയെന്നും ഹൂതികൾ അവകാശപ്പെട്ടു.

യമൻ യുദ്ധത്തിൽ നിന്നും യു.എസ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം വർധിക്കുന്നത്. സൗദിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്രസഭയും ബ്രിട്ടണും ഫ്രാൻസും ജർമനിയും അപലപിച്ചു. തുടരെ നാലാം ദിവസമാണ് സൗദിയിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed