മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്: പരിശോധനയിൽ 180 പേർക്ക് രോഗ ബാധ


മലപ്പുറം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലേയും വണ്ണേരി സ്‌കൂളിലേയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്. വണ്ണേരി സ്‌കൂളിൽ 82 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed