സൗദി കോൺസൽ ജനറലായി ഡോ. സദ്റെ ആലം ഉടൻ ചുമതലയേൽക്കും


ജിദ്ദ: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ബിഹാർ സ്വദേശിയായ ഡോ. സദ്റെ ആലം വൈകാതെ ചുമതലേയേൽക്കും. നിലവിൽ ജനീവയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഫസ്റ്റ് സെക്രട്ടറിയാണ്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഒഴിവിലേക്കാണ് നിയമനം.

2009ലെ ഐഎഫ്എസ് ഓഫിസറാണ് സദ്റെ ആലം. ഹജ് കോൺസൽ, കോൺസൽ ജനറൽ എന്നീ നിലകളിൽ രണ്ടു ടേം പൂർത്തിയാക്കിയാണ് നൂർ റഹ്മാൻ ഷെയ്ഖ് സൗദിയോട് വിടപറയുന്നത്. ജൂലൈ ആദ്യവാരം നാട്ടിലേക്കു മടങ്ങുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed