കോവിഡ് പോരാട്ടം: ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ 1 കോടി ഡോളര്‍ പ്രഖ്യാപിച്ചു. കോവിഡ് പരിശോധനാ ഉപകരണങ്ങള്‍, ചികിത്സ, പ്രതിരോധ മരുന്ന് വികസിപ്പിക്കല്‍ എന്നിവയ്ക്കായാണ് 1 കോടി ഡോളറിന്റെ സംഭാവന നല്‍കുന്നത്. ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയാണ് ധനസഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് (ഗാവി) പ്രഖ്യാപിച്ച 2 കോടി ഡോളറിന്റെ ധനസഹായം കൂടാതെയാണിത്. എല്ലാ ജനതയ്ക്കും കോവിഡ് പരിശോധനയും ചികിത്സയും പ്രതിരോധമരുന്നുകളും ഉറപ്പാക്കാന്‍ രാജ്യാന്തര പിന്തുണയും രാഷ്ട്രീയ പ്രതിബദ്ധതയും ഏറ്റവും കൂടുതല്‍ അനിവാര്യമായ സമയമാണിതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഗ്ലോബല്‍ സിറ്റിസണിന്റെ വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ക്യാംപെയ്‌നില്‍ പങ്കെടുത്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയ്ക്ക് 1 കോടി ഡോളറിന്റെ പിന്തുണ പ്രഖ്യാപിച്ചത്. 'ആഗോള ലക്ഷ്യം: നമ്മുടെ ഭാവിക്കായി ഒന്നിക്കുക' എന്ന തലക്കെട്ടിലാണ് ക്യാംപെയ്ന്‍.

