സൗദിയിൽ വാഹനാപകടത്തിൽ 35 പേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 35 പേർ മരിച്ചു. മദീനയിലാണ് സംഭവം. ഏഷ്യൻ- അറബ് വംശജരാണ് മരിച്ചതെന്നാണ് സൂചനകൾ. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.40ലേറെ യാത്രക്കാരുണ്ടായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഫിജറ റോഡിലാണ് അപകടം നടന്നത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മദീന പോലീസിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് അപകട വിവരം പുറത്തു വിട്ടത്.

