നിതിൻ രാജിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം
ഷീബ വിജയൻ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നിതിന്റെ മാതാപിതാക്കളുടെയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുന്നത്.
പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയിൽ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചതിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നൽകിയത്.
eqrweqww

