മിസൈല്‍ ആക്രമണം; അബഹ വിമാനത്താവളം സാധാരണ ഗതിയിലേക്ക്
ജിദ്ദ: തിങ്കളാഴ്ച അര്‍ദ്ധരാത്രി ഉണ്ടായ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണത്തിന് ശേഷം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതായി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 8 പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ ഇന്ത്യക്കാരനുമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരെ ലക്ഷ്യമിട്ടും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും ആക്രമണം തുടരുന്ന സാഹചരൃത്തില്‍ ഹൂത്തി വിമതര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖൃ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

