ഖത്തറില്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്


ദോഹ : ഖത്തറില്‍ കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആദ്യം വടക്കന്‍ മേഖലയിലാകും ശ്കതമാകുക. മണിക്കൂറില്‍ 15 മുതല്‍ 22 നോട്ടിക്കല്‍മൈല്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. ചില സമയങ്ങളില്‍ വേഗത 30 നോട്ടിക് മൈല്‍ ആയിരിക്കും. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ തുറസായ പ്രദേശങ്ങളില്‍. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് കടല്‍ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകല്‍ പതിവുപോലെ തന്നെ ചൂടേറിയ കാലാവസ്ഥയാകും.     

You might also like

  • Lulu Exchange
  • Straight Forward

Most Viewed