ഐഎസ് നേതാക്കൾ പിടിയിൽ; പിടിക്കപ്പെട്ടവരിൽ മൂന്നു സ്ത്രീകളും


റിയാദ് : ഐഎസിന്റെ യെമൻ പ്രൊവിൻസ് നേതാവടക്കമുള്ളവരെ സൗദി-യെമൻ പ്രത്യേക സേന പിടികൂടിയതായി അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. പിടിക്കപ്പെട്ടവരിൽ 3 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടും. പ്രൊവിൻസ്  നേതാവ് അബു ഒസാമ അൽ മുഹാജിർ ഉൾപ്പെടെയുള്ളവരെ പിടികൂടിയ ചിത്രവും സഖ്യസേനാ പുറത്തുവിട്ടു. ഇവരിൽ ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറും ഉൾപ്പെടും. ജൂൺ 3ന് ഇവർ താമസിക്കുന്ന വീട് റെയ്ഡ് ചെയ്താണ് പിടികൂടിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. ആയുധങ്ങൾ, വെടിമരുന്ന്, ലാപ്ടോപ്, കംപ്യൂട്ടർ, വാർത്താവിനിമയ ഉപകരണങ്ങൾ, കറൻസികൾ എന്നിവയും കണ്ടെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed