കാ­ലാ­വസ്ഥാ­ വ്യതി­യാ­നം : ഉറു­ന്പു­കളെ­ സൂ­ക്ഷി­ക്കണമെ­ന്ന് ആരോ­ഗ്യ വി­ദഗ്ദ്ധർ


ജിദ്ദ : തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുന്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം റിയാദിൽ അടൂർ സ്വദേശിനി ഉറുന്പ് കടിച്ചുണ്ടായ വിഷബാധയെ തുടർന്ന് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്  അധികൃതരു ടെ മുന്നറിയിപ്പ്.

സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുന്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക് ഭീഷണിയാണെന്നും പ്രത്യേകിച്ച് ആസ്ത്മ, അലർജി രോഗങ്ങളുള്ളവർ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആസ്ത്മ, അലർജി ബാധിതർ, നേരത്തെ ഉറുന്പ് കടിയേറ്റ് അലർജിയുള്ളവർ എന്നിവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അലർജിയുടെ മരുന്നുകൾ വീട്ടിൽ കരുതണം.

അലർജിയുണ്ടായി ശ്വാസ തടസ്സം അനുഭവപ്പെട്ടിട്ടുള്ളവർ ഉറുന്പുകടിയേറ്റാൽ ആന്റി ഹിസ്റ്റമിൻ ഗുളികകളോ എപീനഫ്രിൻ ഇഞ്ചക്ഷൻ മരുന്നോ വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കണമെന്ന് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുൽ അസീസ് പറഞ്ഞു. 

എപീനഫ്രിൻ മസിലുകളിൽ ഇഞ്ചക്ട് ചെയ്യുകയാണ് വേണ്ടത്. ഈ മരുന്ന് പെന്നിന്റെ രൂപത്തിലും മാർക്കറ്റിൽ ലഭ്യമാണ്. ആസ്ത്മ, അലർജി ബാധിതർ വീട്ടിൽ നിന്ന് പുറത്തുപോകുന്പോഴും ഇത്തരം മരുന്നുകൾ കൂടെ കരുതണം. വിഷ ജന്തുക്കളുടെ കടിയേറ്റാൽ മരുന്നുപയോഗിക്കുകയും ഉടൻ തന്നെ ആശുപത്രികളിലെത്തി ചികിത്സ തേടുകയും വേണം. സാധാരണ ഗതിയിൽ ഇത്തരം വിഷബാധയേറ്റവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ക്രമേണ ശ്വാസം നിലക്കും. പൂർണ ശ്വാസ തടസ്സം വന്നുപോയാൽ പിന്നെ രക്ഷയുണ്ടാകില്ല. ആസ്ത്മ, അലർജി ബാധിതർക്ക് മാത്രമാണ് ഇത്തരം ഉറുന്പുകളുടെ ആക്രമണം സാരമായി ബാധിക്കുകയെന്നും ഡോ. അബ്ദുൽ അസീസ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed