അബു­ദാ­ബി­ ബിഗ് ടി­ക്കറ്റ് നറു­ക്കെ­ടു­പ്പ് : മു­ഴു­വൻ സമ്മാ­നവും മലയാ­ളി­കൾ­ക്ക്


അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തിലെ നറുക്കെടുപ്പിൽ മുഴുവൻ സമ്മാനങ്ങളും മലയാളികൾക്ക്. ഒന്നാം സമ്മാനമായ 20 കോടിയിലേറെ രൂപ(12 ദശലക്ഷം ദിർഹം) പത്തനംതിട്ട ആറന്മുള സ്വദേശി ജോൺ വർഗീസ് എന്നയാൾക്കാണ് ലഭിച്ചത്.  ജോൺ എടുത്ത 093395 എന്ന ടിക്കറ്റാണ് കോടികൾ കൊണ്ടുവന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്.  സമ്മാനത്തുകയായ 1.2 കോടി ദിർഹം അവരുമായി പങ്കുവെയ്ക്കുമെന്ന് ജോൺ പറഞ്ഞു. 

രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ ഹാളിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. 11 വർഷമായി ദുബൈയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ജോൺ വർഗീസ്. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദിയെന്ന് ജോൺ പ്രതികരിച്ചു. 

നറുക്കെടുപ്പിലെ ഏഴു സമ്മാനങ്ങളും ലഭിച്ചത് മലയാളികൾക്കാണ്. ജോണിനെ കൂടാതെ കണ്ണൂർ സ്വദേശി മൊയ്തു അയ്ക്കര (100,000 ദിർഹം), ഷിനു താഴത്തു വളപ്പിൽ (90,000 ദിർഹം), സണ്ണി ദേവസ്യക്കുട്ടി (80,000 ദിർഹം), രതീഷ് ശശിധരൻ (70,000 ദിർഹം), അറക്കൽ വളപ്പിൽ ഹരിദാസൻ (60,000), വിനോദ് കുമാർ ഗോപിനാഥൻ (50,000 ദിർഹം) എന്നിവരാണ് സമ്മാനം നേടിയർ. 

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ധാരാളം മലയാളികളെ ഭാഗ്യദേവത കനിഞ്ഞിട്ടുണ്ടെങ്കിലും ഒറ്റ നറുക്കെടുപ്പിൽ  വിജയികളെല്ലാം മലയാളികളാകുന്നത് ഇതാദ്യം. 500 ദിർഹമാണ് ടിക്കറ്റ് നിരക്ക്. രണ്ടു ടിക്കറ്റ് എടുത്താൽ ഒന്നു സൗജന്യമായി ലഭിക്കും.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed