സംസം കി­ണർ നവീ­കരണ ജോ­ലി­കൾ അവസാ­ന ഘട്ടത്തിലേക്ക്


ജിദ്ദ : സംസം കിണർ നവീകരണ ജോലികൾ അവസാന ഘട്ടത്തിലേക്ക്. പദ്ധതി പ്രകാരം മാർച്ച് 27 ന് തന്നെ നവീകരണ ജോലികൾ പൂർത്തിയാകും. ഉംറ തീർത്ഥാടകരുടെ തിരക്ക് കൂടുന്നതിന് മുന്പ് മതാഫ് പൂർണമായും തുറന്നു കൊടുക്കലാണ് ലക്ഷ്യം. സൽമാൻ രാജാവിന്റെ നിർദ്ദേശത്തെ തുടർന്ന് സംസം നവീകരണം ആരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. മക്ക മേഖല ഗവർണറേറ്റ്, ഇരുഹറം കാര്യാലയം, ധനകാര്യം എന്നീ വകുപ്പുകളാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപ്പാക്കുന്ന ഇരുഹറം വികസന പദ്ധതികളിൽ ധനകാര്യ മന്ത്രാലയം ഏറ്റെടുത്ത പ്രധാന സംരംഭമാണ് മസ്ജിദുൽ ഹറാമിലെ സംസം നവീകരണം.

റജബ് പത്തിന് മതാഫ് തുറന്നുകൊടുക്കുന്നതിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed