എണ്ണ ഉൽപ്‍പാദന നിയന്ത്രണം അടുത്ത വർ‍ഷവും തുടരണമെന്ന് സൗദി


റിയാദ് : എണ്ണ ഉൽ‍പ്പാദന നിയന്ത്രണം അടുത്ത വർ‍ഷവും തുടരണമെന്ന് സൗദി അറേബ്യ. എണ്ണ ഉൽ‍പ്പാദന നിയന്ത്രണം 2019ലും തുടരണമെന്നാണ് ആഗ്രഹം. ഒപെക് അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ പോലുള്ള രാജ്യങ്ങളുമായി സഹകരിച്ച് ഉൽ‍പ്പാദന നിയന്ത്രണം തുടരാനാണ് താൽ‍പ്പര്യം. ഇത് ചർ‍ച്ചകളിൽ‍ അവതരിപ്പിക്കും.  കിരീടാവകാശി അമീർ‍ മുഹമ്മദ് ബിൻ സൽ‍മാന്റെ അമേരിക്കൻ പര്യടന സംഘത്തിൽ‍ ഉൾ‍പ്പെട്ട സൗദി ഊർ‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയർ‍ ഖാലിദ് അൽ‍ഫാലിഹ  റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. 

ജൂൺ മാസത്തിൽ‍ വിയന്നയിൽ‍ ഒപെക് സമ്മേളനം ചേരും. ഇതിൽ‍ ഉൽ‍പ്പാദന നിയന്ത്രണം തുടരുന്ന വിഷയം ചർ‍ച്ചയാവുമെന്നും മന്ത്രി പറഞ്ഞു. ഉൽപ്‍പാദന നിയന്ത്രണത്തിനുപരിയായ സഹകരണത്തെക്കുറിച്ചും വിയന്ന സമ്മേളനം ചർ‍ച്ച ചെയ്യും. 2017 മുതൽ‍ പ്രാബല്യത്തിൽ‍ വന്ന ഉൽപ്‍പാദന നിയന്ത്രണത്തെത്തുടർ‍ന്ന് ഒപെക് രാജ്യങ്ങൾ‍ ദിനേന 18 ലക്ഷം ബാരൽ‍ ഉൽപ്‍പാദനം കുറച്ചിരുന്നു. 

വിലയിടിവിന്റെ പ്രതിസന്ധിയിൽ‍ നിന്ന് എണ്ണ വില ക്രൂഡ് ഓയിലിന് 70 ഡോളർ‍ വരെ എത്താനും ഇത് കാരണമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed