സ്ത്രീ­കൾ­ക്ക് മാ­ന്യമാ­യ വസ്ത്രം ഏതെ­ന്ന് തി­രഞ്ഞെ­ടു­ക്കാ­മെ­ന്ന് സൗ­ദി­ കി­രീ­ടാവകാ­ശി­


റിയാദ് : സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ  മൂടുന്ന നീളൻ കുപ്പായമായ അബായ (പർദ) ധരിക്കണമെന്നു നിർബന്ധമില്ലെന്നും കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ പറഞ്ഞു.  മുഹമ്മദ്‌ ബിൻ സൽമാൻ ആദ്യമായി അമേരിക്കൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കറുത്ത പർദ്ദയോ മൂടുപടമോ വേണമെന്ന് നിർബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകൾക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ്‌ ബിൻ സൽമാൻ അഭിമുഖത്തിൽ‍ വ്യക്തമാക്കി.  അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും നയം വ്യക്തമാക്കുന്ന കിരീടാവകാശി ഇനി മുതൽ‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും പറഞ്ഞു.

അമേരിക്കൻ ടെലിവിഷൻ ചാനലായ സി.ബി.എസ്  ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വർഷവും ഇരുപത് ബില്യൺ ഡോളർ ആണ് നഷ്ടപ്പെടുന്നത് എന്ന് മുഹമ്മദ്‌ ബിൻ സൽമാൻ  പറഞ്ഞു. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യൺ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു. പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. 

ഇറാനിലെ ആത്മീയ നേതാവ് അലി ഖൊമൈനിയെ ഹിറ്റ്‌ലറോടാണ് പ്രിൻ‍സ് മുഹമ്മദ്‌ ബിൻ സൽമാൻ ഉപമിച്ചത്.  ഇറാൻ ആണവായുധ നിർമ്മാണം തുടർന്നാൽ സൗദിയും ആണവായുധം നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1979−ന് ശേഷമാണ് സൗദിയിൽ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകൾക്കും നിയന്ത്രണം വന്നത്. ഇനി തീയേറ്ററുകളും സ്ത്രീ−പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പർദ്ദ തന്നെ വേണമെന്ന നിർബന്ധം പാടില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തിപരമായ സാന്പാദ്യത്തെ കുറിച്ച ചോദ്യത്തിന് പ്രിൻസ് മുഹമ്മദ്‌ ബിൻ സൽമാന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനൊരു പാവപ്പെട്ടവനല്ല. ഞാൻ‍ ഗാന്ധിയോ മണ്ടേലയൊ അല്ല. സന്പത്തുള്ള കുടുംബത്തിലെ അംഗമാണ്. എന്നാൽ വരുമാനത്തിന്റെ അന്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾ‍ക്കായി നീക്കി വെക്കുന്നു. മരണത്തിനല്ലാതെ തന്നെ ആർക്കും തടഞ്ഞു നിർത്താനാകില്ലെന്നും പ്രിൻസ് മുഹമ്മദ്‌ ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed