ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ടവർ ദുബൈയിൽ നിർമ്മിക്കുന്നു
ദുബൈ : ദുബൈയിലെ സൗരോർജ്ജ പാർക്കിൽ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ടവർ ഉയരുന്നു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
260 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ ടവറാണിത്. 700 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ദുബൈയിലെ 2,70,000 വീടുകൾക്ക് വെളിച്ചമേകും. മാത്രമല്ല 14 ലക്ഷം ടൺ കാർബൺ ബഹിർഗമനം തടയുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്പോൾ 5000 മെഗാവാട്ട് ഊർജ്ജമാണ് ഉൽപ്പാദിപ്പിക്കപ്പെടുക. 5000 കോടി ദിർഹമാണ് പദ്ധതിയുടെ നിർമ്മാണ ചിലവ്.

