റാസൽഖൈമയിൽ 193 തടവുകാർക്ക് മോചനം
റാസൽഖൈമ : കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമിവിവാഹിതനായതിന്റെ സന്തോഷസൂചകമായി വിവിധ നാട്ടുകാരായ 193 തടവുകാർക്കു മോചനം. ഇവരുടെ സാന്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്നും സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിൽ വ്യക്തമാക്കി.
ഇവർക്ക് കുടുംബാംഗങ്ങളുമായി എത്രയും പെട്ടെന്ന് ഒത്തുചേരാൻ അവസരമൊരുക്കുമെന്ന് അറ്റോർണി ജനറൽ ഹസൻ സഈദ് പറഞ്ഞു.

