മസ്തി­ഷ്കാ­ഘാ­തം : മലയാ­ളി­ യുവാവ് മരിച്ചു


ത്വായിഫ് : മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് മുക്കം പാഴൂർ അത്തിക്കൊട്ടുമ്മൽ അബൂബക്കറിന്റെയും നബീസയുടെയും മകൻ നാഷിദ് (28) ആണ് മരണപ്പെട്ടത്. അഞ്ചു വർഷമായി ത്വായിഫിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന നാഷിദ് ഒന്നര വർഷം മുന്പാണ്‌ വിവാഹിതനായി നാട്ടിൽ നിന്ന് തിരിച്ചെത്തിയത്‌.

മസ്തിഷ്കാഘാതം ബാധിച്ചതിനെതുടർന്ന് ത്വായിഫ് കിംഗ് ഫൈസൽ ആശുപത്രിൽ ചികിത്സയിലായിരുന്നു നാഷിദ്. ത്വായിഫ്‌ സെൻട്രലിലെ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകനായിരുന്നു.

ഭാര്യ: മുഹ്സിന, സഹോദരങ്ങൾ: ഫർസാദ്, ഫസീല സൽമാൻ, ഫാരിസ് ഫസീം. ത്വായിഫിൽ തന്നെയുള്ള സഹോദരൻ ഫസീമിന് പുറമെ യാന്പുവിൽ ജോലി ചെയ്യുന്ന സഹോദരി ഭർത്തവ്‌ മുഹമ്മദ്‌ ഹനീഫയും ത്വായിഫിൽ എത്തിയിട്ടുണ്ട്. ഖബറടക്കം ത്വായിഫിൽ നടത്താനാകുമെന്ന് അനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന അബ്ദുറസാഖ് അഹ്സനി, ജാബിർ വാഴക്കാട്, നാസർ സഖാഫി എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed