സൗ­ദി­യിൽ മൊ­ബൈൽ റീ­ചാ­ർ­ജ്‍ജിന് ഇനി­ ഇഖാ­മ നന്പർ ആവശ്യമി­ല്ല


റിയാദ് : സൗദിയിൽ മൊബൈൽ‍ ഫോൺ‍ റീചാർജ്ജിന് തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നിർബന്ധമാണെന്ന നിയമം റദ്ദാക്കി. അതേസമയം മൊബൈൽ സിം കാർഡ് വിൽപ്പനയ്‌ക്ക് കടയുടമയുടെ വിരലടയാളം നിർബന്ധമായതോടെ സ്വദേശികളുടെ പേരിൽ വിദേശികൾ നടത്തുന്ന കടകളിൽ സിംകാർഡ് വിൽപ്പന കുറഞ്ഞു.

മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ ഇനി മുതൽ ഐഡി നന്പർ ആവശ്യമില്ല. റീചാർജ് കാർഡ് നന്പറിനോടൊപ്പം വിദേശികളായ വരിക്കാർ ഇഖാമ നന്പറും സ്വദേശികൾ നാഷണൽ ഐഡി നന്പരും അടിക്കണം എന്നായിരുന്നു നിയമം. ഈ നിയമം ഇന്നലെ മുതൽ റദ്ദ് ചെയ്‍തതായി സൗദി കമ്മ്യൂണിക്കേഷൻ ആൻഡ്‌ ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അറിയിച്ചു.
     2012ലാണ് മൊബൈൽ‍ ഫോൺ റീ ചാർജ്ജിന് ഐ.ഡി നന്പർ‍ നിർബന്ധമാക്കിയത്. ഐ.ഡി നന്പർ‍ ഇല്ലാതെ റീ ചാർജ്ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ മൊബൈൽ കന്പനികൾ‍ക്ക് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നു. അതേസമയം പുതിയ സിംകാർഡ് വിൽക്കാൻ മൊബൈൽ ഷോപ്പ് ഉടമകളുടെ വിരലടയാളം നിർബന്ധമാക്കിയതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉൾപ്പെടെയുള്ള വിദേശികൾ വെട്ടിലായി.

മൊബൈൽ ഷോപ്പ് ആരുടെ പേരിലാണോ അവരുടെ വിരലടയാളം ഉണ്ടെങ്കിൽ മാത്രമേ പുതിയ സിംകാർഡ് വിൽക്കാൻ സാധിക്കുകയുള്ളൂ. സ്വദേശികളായ സ്‌പോൺ‍സർമാരുടെ പേരിലാണ് നിലവിൽ ഭൂരിഭാഗം മൊബൈൽ‍ കടകളും. പല കടകളും നടത്തുന്നതാകട്ടെ വിദേശികളും. സ്‌പോൺസറുടെ അസാന്നിധ്യത്തിൽ ഇത്തരം കടകളിൽ സിംകാർഡ് വിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ. മൊബൈൽ‍ കടകളിൽ സന്പൂർണ സ്വദേശീവൽക്കരണം വന്നതോടെ ഈ മേഖലയിൽ നിക്ഷേപം നടത്തിയവരും ജോലി ചെയ്യുന്നവരുമായ നിരവധി വിദേശികൾ ഈ രംഗത്ത് നിന്നും പിൻ‍വാങ്ങിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed