ഫ്രഞ്ച് പ്രസി­ഡണ്ടും സൗ­ദി­ കി­രീ­ടാ­വകാ­ശി­യും തമ്മിൽ കൂ­ടി­ക്കാ­ഴ്ച നടത്തി­


റിയാദ് : സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിലാണ് കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രി ആദിൽ അൽജുബൈർ, സഹമന്ത്രി ഡോ. മുസാഅദ് അൽ ഈബാൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് ഫഹദ് അൽതൂനിസി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഭീകര വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുളള ഏകോപനം ഇരു നേതാക്കളും ചർച്ച ചെയ്തു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന് മുഴുവൻ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ഇരു രാജ്യങ്ങളും ഒരുക്കമാണെന്ന് കൂടിക്കാഴ്ചക്കു ശേഷംഇരുവരും പറഞ്ഞു. 

സിറിയ, യെമൻ ഉൾപ്പെടെ അയൽ രാജ്യങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ, സുരക്ഷയും സമാധാനവും നിലനിർത്തുന്നതിന് നടത്തുന്ന ശ്രമങ്ങൾ, ഭീകര വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഏകോപനം എന്നിവയും ഇരു നേതാക്കളും ചർച്ച ചെയ്തു. റിയാദിന് നേരെ ഹൂതികൾനടത്തിയ ബാലിസ്റ്റിക് മിസൈൽ അക്രമണത്തെ ഫ്രഞ്ച് പ്രസിഡണ്ട് അപലപിച്ചു. ഭീഷണികൾ നേരിടുന്നതിന് സൗദിക്കൊപ്പം ഫ്രാൻസ് നിലയുറപ്പിക്കുമെന്ന് മാക്രോൺ പറഞ്ഞു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed