ഐ.എസ് കൊ­ലപ്പെ­ടു­ത്തി­യവരു­ടെ­ കൂ­ട്ടക്കു­ഴി­മാ­ടം കണ്ടെ­ത്തി­


ഹാവിജ : ഐ.എസിൽ‍ നിന്നു സൈന്യം തിരിച്ച് പിടിച്ച വടക്കൻ ഇറാഖിലെ ഹാവിജയിൽ‍ കൂട്ടക്കുഴിമാടം കണ്ടെത്തി. ഏകദേശം നാനൂറോളം പേരെ കൂട്ടക്കുരുതി നടത്തി ഐ.എസ് പ്രദേശത്ത് കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്.

നഗരത്തിൽ‍ നിന്ന് മൂന്ന് കിലോമീറ്റർ‍ അകലെയാണ്‌ കൂട്ടക്കുഴിമാടം. ഐ.എസ്‌ വധശിക്ഷ നടപ്പാക്കുന്ന സ്‌ഥലമായിരുന്നു ഇതെന്ന് കിർ‍കുക്ക്‌ ഗവർ‍ണർ‍ റകാൻ പറഞ്ഞു. ഐ.എസ് കൂട്ടക്കുരുതി നടത്തി ആളുകളെ കുഴിച്ചുമൂടിയതിന് ദൃക്സാക്ഷികളായവരാണ് കൂട്ടക്കുഴിമാടം കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്. വാഹനങ്ങളിൽ ആളുകളെ പ്രദേശത്ത് കൊണ്ടുവന്ന് ഐ.എസ് ഭീകരർ കൂട്ടക്കുരിതി നടത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബാഗ്‌ദാദിൽ‍ നിന്ന്‌ 240 കിലോമീറ്റർ‍ വടക്കുള്ള ഹാവിജ 2014ൽ‍ ആണ്‌ ഐ.എസിന്റെ പിടിയിലായത്‌. ഒക്‌ടോബറിൽ‍ ഇറാഖി സൈന്യം ഹാവിജ തിരിച്ച് പിടിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed